ടൂറിസ്റ്റ് വിസ അടുത്ത വര്‍ഷം ആദ്യം പുനരാരംഭിക്കുമെന്ന് സൗദി ടൂറിസം മന്ത്രി

കോവിഡ്19 കാരണം നിർത്തിവച്ച സൗദി ടൂറിസ്റ്റ് വീസ 2021 ആദ്യം പുനരാരംഭികുമെന്ന് സൗദി ടൂറിസം മന്ത്രി അഹമ്മദ് അൽ ഖത്തീബ് പറഞ്ഞു. രാജ്യത്ത് കോവിഡ് നിയന്ത്രണ വിധേയമായി വരുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. കോവി‍ഡ് പ്രതിരോധ മരുന്ന് നേരത്തേ ലഭ്യമാക്കുകയാണെങ്കിൽ ടൂറിസ്റ്റ് വീസ നേരത്തെ നൽകുന്നത് പരിഗണിക്കു൦. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഫെബ്രുവരിയിൽ 25 രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള യാത്ര സൗദി നിർത്തലാക്കിയിരുന്നു.

രോഗികളുടെ എണ്ണം കൂടിയതോടെ മാർച്ചിൽ സമ്പൂർണ യാത്രാനിരോധനം ഏർപ്പെടുത്തി. ഇത് രാജ്യത്തെ ടൂറിസം മേഖലയിൽ 45% വരെ ഇടിവുണ്ടാക്കി. ലോക് ഡൗൺ ഇളവ് നൽകിയതോടെ ആഭ്യന്തര ടൂറിസത്തിൽ 30% വളർച്ചയുണ്ടായതായും മന്ത്രി സൂചിപ്പിച്ചു. സൗദി വിഷൻ 2030ന്റെ ഭാഗമായി എണ്ണയിതര വരുമാനത്തിന്റെ പ്രധാന സ്രോതസ്സുകളിലൊന്നാണ് വിനോദസഞ്ചാരം. ഇതനുസരിച്ച് 2019 സെപ്റ്റംബറിൽ 49 രാജ്യക്കാർക്ക് ടൂറിസ്റ്റ് വീസ അനുവദിച്ചിരുന്നു. 2030ഓടെ മൊത്തം അഭ്യന്തര ഉൽപാദനത്തിന്റെ 10% ടൂറിസത്തിൽ നിന്ന് ലഭിക്കുമെന്നാണ് കണക്കുകൂട്ടൽ.

ഹറം എക്‌സിബിഷൻ 18 മുതൽ

മക്ക∙ കിസ്‌വ ഫാക്ടറി, ഹറം എക്‌സിബിഷൻ, ലൈബ്രറി എന്നിവ ഒക്‌ടോബർ 18 മുതൽ സന്ദർശകർക്കായി തുറന്നുകൊടുക്കും. ആരോഗ്യ സുരക്ഷാ മുൻകരുതൽ ശക്തമാക്കിയാണ് പ്രവേശനം.

The Saudi Tourism Minister said that the tourist visa will be resumed early next year

Leave a Reply

Your email address will not be published. Required fields are marked *