പേരെഴുതി ഇന്ദിര ഗാന്ധിയുടെ ചിത്രം രൂപപ്പെടുത്തിയ വിദ്യാർഥി ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്‌സിൽ. വെറ്റിലപ്പാറ സ്വദേശി എം.കെ. അഭിജിത്ത് ആണ് അംഗീകാരം നേടിയത്. 835 തവണ പേരെഴുതിയാണ് ചിത്രം പൂർത്തിയാക്കിയത്. പേന ഉപയോഗിച്ചാണ് ചിത്രം വരച്ചത്.
കൊടുവള്ളി സി.എച്ച്. എം.കെ.എം ഗവ. ആർട്‌സ് ആൻഡ് സയൻസ് കോളജ് ബി.എസ്‌സി സ്റ്റാറ്റിസ്റ്റിക്‌സ് രണ്ടാം വർഷ വിദ്യാർത്ഥിയാണ് അഭിജിത്ത്. സമൂഹമാധ്യമങ്ങളിൽ താൻ വരച്ച ചിത്രങ്ങൾ പോസ്റ്റ് ചെയ്തായിരുന്നു തുടക്കം.
സുഹൃത്തുക്കളുടെയും നാട്ടുകാരുടെയും വീട്ടുകാരുടെയും പിന്തുണയാണ് അഭിജിത്തിനെ വരയുടെ ലോകത്ത് എത്തിച്ചത്. വെറ്റിലപ്പാറ സ്വദേശിയും കേരള ഫീഡ്‌സ് ജീവനക്കാരനുമായ സന്തോഷിന്റെയും ശ്രീലതയുടെയും മകനാണ്. അമൽജിത്ത് സഹോദരനാണ്.
The student created a picture of Indira Gandhi by writing her name