ഒരു മികച്ച ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലറാണെന്നും രണ്ടര മണിക്കൂര്‍ പ്രേക്ഷകരെ പിടിച്ചിരുത്തുമെന്നും സിനിമ നിരൂപകര്‍ പറയുന്നു
മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കിയ ദൃശ്യം 2വിന് മികച്ച പ്രതികരണം. ഫെബ്രുവരി 19ന് ഒടിടി പ്ലാറ്റ്‌ഫോമായ ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്‌ത ചിത്രം വലിയ പ്രതികരണം നേടി മുന്നേറുകയാണ്. ആദ്യ ഭാഗത്തിന് തുടര്‍ച്ചയായി ഈ ചിത്രവും പ്രേക്ഷകരെ പൂര്‍ണമായി തൃപ്‌തിപ്പെടുത്തുന്നുവെന്ന് സമൂഹമാധ്യമങ്ങളിലടക്കം വരുന്ന ആദ്യ പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത്.
ഒരു മികച്ച ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലറാണെന്നും രണ്ടര മണിക്കൂര്‍ പ്രേക്ഷകരെ പിടിച്ചിരുത്തുമെന്നും സിനിമ നിരൂപകര്‍ പറയുന്നു. മോഹന്‍ലാലിന്റെ അഭിനയ പ്രകടനവും, ജീത്തു ജോസഫിന്റെ സംവിധാനമികവും ചിത്രത്തെ മികച്ചതാക്കുന്നു.
Thrilling: ‘Scene 2’; Excellent audience response