തൃശൂർ പൂരം: ഇന്ന് രാത്രി സാമ്പിൾ വെടിക്കെട്ട് പ്രതീകാത്മകമായി നടക്കും

ആളും ആരവവുമില്ലെങ്കിലും തൃശൂർ പൂരത്തിനായി പൂര നഗരി അണിഞ്ഞൊരുങ്ങുകയാണ്. ഇന്ന് രാത്രി സാമ്പിൾ വെടിക്കെട്ട് പ്രതീകാത്മകമായി നടക്കും. തിരുവമ്പാടിയും പാറമേക്കാവും ഓരോ കതിന വീതം പൊട്ടിക്കും.

കാണാൻ ആരും എത്തേണ്ടതില്ലെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. കർശന നിയന്ത്രണങ്ങളോടെയാണ് പൂരത്തിന്റെ ചടങ്ങുകൾ നടക്കുന്നത്. നാളെയാണ് തൃശൂർ പൂര വിളംബരം. നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റി എറണാകുളം ശിവകുമാർ വടക്കുംനാഥ ക്ഷേത്രത്തിലെ തെക്കേ ഗാേപുരനട തള്ളി തുറക്കും. 50 പേർ മാത്രമാണ് പൂര വിളംബരത്തിൽ പങ്കെടുക്കുക.

കഴിഞ്ഞ ദിവസം പൂരം പ്രദർശനം നിർത്തിവച്ചിരുന്നു. പൂരം പ്രദർശന നഗരിയിലെ 18 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് തീരുമാനം. പൂരം കഴിയുന്നത് വരെ പ്രദർശനം നിർത്തിവയ്ക്കാനാണ് തീരുമാനം. പാറമേക്കാവ് വിഭാഗം കുടമാറ്റം ഒഴിവാക്കിയിട്ടുണ്ട്. ചടങ്ങ് പ്രതീകാത്മകമായി നടത്തും. ആവശ്യപ്പെട്ട ഘടക ക്ഷേത്രങ്ങൾക്ക് ആനയെ വിട്ട് നൽകും.ഘടക ക്ഷേത്രങ്ങളും ആഘോഷം ഒഴിവാക്കി. എട്ട് ഘടക ക്ഷേത്രങ്ങളും പ്രതീകാത്മകമായി പൂരം നടത്തും. മേളക്കാർ ഉൾപ്പെടെ ഘടകപൂരങ്ങളിൽ 50 ആളുകളുണ്ടാകുകയുള്ളൂ.

Thrissur Pooram: Sample fireworks will be held symbolically tonight

Leave a Reply

Your email address will not be published. Required fields are marked *