ഇന്ന് രവീന്ദ്രനാഥ ടാഗോറിന്റെ എൺപതാം ചരമവാർഷിക ദിനം

രവീന്ദ്രനാഥ ടാഗോറിന്റെ എണ്‍പതാം ചരമവാര്‍ഷിക ദിനമാണ് ഇന്ന് : ബംഗാളി സാഹിത്യത്തേയും സംഗീതത്തേയും ഒറ്റയ്ക്ക് പുനര്‍നിര്‍മ്മിച്ച പ്രതിഭ. ആധുനികതയിലൂടെ ഇന്ത്യന്‍ കലയെ രൂപപ്പെടുത്തുന്നതില്‍ അദ്ദേഹം ഒരു പ്രധാന പങ്കുവഹിച്ചു. അദ്ദേഹത്തിന്റെ കവിതകളും നോവലുകളും ചെറുകഥകളും ഉപന്യാസങ്ങളും ലോകമെമ്പാടും വ്യാപകമായി വായിക്കപ്പെടുന്നു. മഹാനായ ഭാരതപുത്രനാണ് രവീന്ദ്രനാഥ ടാഗോര്‍.
ബംഗാളിന്റെ സാമൂഹ്യ നവോത്ഥാനത്തിന് ഏറെ സംഭാവനകള്‍ നല്‍കിയ ഒരു പ്രഭു കുടുംബത്തിലാണ് രവീന്ദ്രനാഥ ടാഗോറിന്റെ ജനനം. 1861 മേയ് 7 -ന് കൊല്‍ക്കത്തയില്‍. പതിനാലു മക്കളുണ്ടായിരുന്ന ദേബേന്ദ്രനാഥ ടാഗോറിന്റേയും ശാരദാദേവിയുടേയും പതിമൂന്നാമനായിരുന്നു . പിതാവിനൊപ്പം നടത്തിയ യാത്രകളാണ് രവീന്ദ്രനാഥിന്റെ കവിത്വത്തെ കൂടുതല്‍ തെളിമയുള്ളതാക്കിയത്. മാസങ്ങള്‍ നീണ്ട യാത്രകള്‍ ചെറു പ്രായത്തില്‍ തന്നെ നടത്തിയ അദ്ദേഹം പിന്നീട് ഔപചാരിക വിദ്യാഭ്യാസത്തില്‍ താത്പര്യം കാട്ടിയില്ല. ഒട്ടേറെ ഗ്രന്ഥങ്ങളും കാവ്യങ്ങളും ചരിത്രവും അദ്ദേഹം വായനയിലൂടെ ഹൃദിസ്ഥമാക്കി.
ഇന്ത്യയുടെ ദേശീയ ഗാനമായ ജനഗണമനയെഴുതിയതിനു പുറമേ ബംഗ്ലാദേശിന്റെ ദേശീയ ഗാനമായ അമര്‍ ഷോനാര്‍ ബംഗ്ലയും അദ്ദേഹത്തിന്റെ രചനയാണ്. ശ്രീലങ്കന്‍ ദേശീയ ഗാനവും അദ്ദേഹത്തിന്റെ രചനയാണെന്നും അതല്ല, അതില്‍ നിന്ന് പ്രചോദനം നേടിയതാണെന്നുമുള്ള വാദങ്ങള്‍ക്ക് ഇന്നും പ്രസക്തിയുണ്ട്. നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണെന്ന് പറയപ്പെടുന്നു. ടാഗോര്‍ സാഹിത്യത്തെ സമ്പുഷ്ടമാക്കുക മാത്രമല്ല സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിനും പ്രചോദനം നല്‍കി. 1941 ആഗസ്റ്റ് 7 ന് അദ്ദേഹം കൊല്‍ക്കൊത്തയില്‍ അന്തരിച്ചു.

‘സന്തോഷവാനായിരിക്കുന്നത് വളരെ ലളിതമാണ്, പക്ഷേ ലളിതമായിരിക്കുക എന്നത് വളരെ ബുദ്ധിമുട്ടാണ്.’ രവീന്ദ്രനാഥ ടാഗോര്‍

Leave a Reply

Your email address will not be published. Required fields are marked *