കരുതലോടെ ഇന്ന് തൃശൂര്‍ പൂരം

തൃശൂർ പൂരത്തിന്റെ ഇന്നത്തെ ചടങ്ങുകൾക്ക് തുടക്കമായി. രാവിലെ കണിമംഗലം ശാസ്താവ് വടക്കുംനാഥ ക്ഷേത്രത്തിലെത്തിയതോടെ പൂരനഗരി സജീവമായി. വിവിധ ഘടക പൂരങ്ങൾ എത്തിത്തുടങ്ങി. ഏഴ് ഘടക പൂരങ്ങൾ ഉച്ചയ്ക്ക് 12നകം ഒരാനപ്പുറത്ത് എഴുന്നള്ളിയെത്തും. പരമാവധി 50 പേരാണ് ഓരോ പൂരസംഘത്തോടൊപ്പവും ഉണ്ടാകുക.

ആളും ആരവവുമില്ലാതെയാണ് ചടങ്ങുകൾ പുരോഗമിക്കുന്നത്. കോവിഡിനെ പ്രതിരോധിക്കാൻ കർശന നിയന്ത്രണങ്ങളോടെയാണ് പൂരം. പൊതുജനങ്ങൾക്ക് തേക്കിൻകാട് മൈതാനത്തേക്ക് പ്രവേശനമില്ല.

തിരുവമ്പാടി വിഭാഗത്തിന്റെ മഠത്തിൽവരവിന് 11.30ന് പഞ്ചവാദ്യത്തോടെ തുടക്കമാകും. പാറമേക്കാവ് ക്ഷേത്രത്തിന് മുന്നിൽ 12 മണിയോടെ ചെമ്പട കൊട്ടിടത്തുടങ്ങും. പെരുവനം കുട്ടൻമാരാറാണ് മേളത്തിന് പ്രാമാണ്യം വഹിക്കുന്നത്. ഉച്ചയ്ക്ക് രണ്ട് മണിക്ക് വടക്കുംനാഥ ക്ഷേത്ര സന്നിധിയിൽ ഇലഞ്ഞിത്തറ മേളവും നടക്കും.

Covid : Today is Thrissur Pooram with care

Leave a Reply

Your email address will not be published. Required fields are marked *