ധനകാര്യ മന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കുന്ന മൂന്നാമത്തെ ബജറ്റാണ് ഇത്. ചരിത്രത്തിലാദ്യമായി പൂർണമായും കടലാസ് രഹിത ബജറ്റ് ആണ് ഇത്തവണ അവതരിപ്പിയ്ക്കുന്നത്. ബഡ്ജറ്റ് അടങ്ങിയ ഇന്ത്യൻ നിർമ്മിത ടാബുമായാണ് ധനമന്ത്രി പാർലമെന്റിലേക്കെത്തിയത്. ബഡ്ജറ്റ് കോപ്പി വിതരണം ചെയ്യുന്നതും ഡിജിറ്റലായി ആയിരിക്കും. രാവിലെ 11ന് ബഡ്ജറ്റ് അവതരിപ്പിച്ച ശേഷം വിവരങ്ങൾ പ്രത്യേകം വികസിപ്പിച്ച ആപ്പിൽ ലഭ്യമാകും. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നും ആപ്പ് ഡൗൺലോഡ് ചെയ്യാം.
27 ലക്ഷത്തിന്റെ ആത്മനിർഭാരത് പാക്കേജ് പ്രഖ്യാപിച്ചു
മൊത്തം കോവിഡ് പാക്കേജ് ജി.ഡി.പി.യുടെ 13%
ഇത് പ്രതിസന്ധി കാലത്തെ ബജറ്റെന്ന് നിർമല സീതാരാമൻ
പധാനമന്ത്രി ഗരീബ് കല്യാൺ യോജന, മൂന്ന് ആത്മ നിർഭാർ ഭാരത് പാക്കേജുകളും തുടർന്നുള്ള പ്രഖ്യാപനങ്ങളും അഞ്ച് മിനി ബജറ്റുകൾ പോലെയായിരുന്നു-നിർമല
സാമ്പത്തിക പുനഃസ്ഥാപനത്തിന് സർക്കാർ പ്രതിജ്ഞാബദ്ധം
ആത്മനിർഭർ ആരോഗ്യപദ്ധതിക്ക് 64180 കോടി രൂപ
ആരോഗ്യമേഖലയ്ക്ക് 64180 കോടിയുടെ പദ്ധതി
രാജ്യത്തെ ലാബുകൾ ബന്ധിപ്പിക്കും
മിഷൻ പോഷൺ 2.0′ പദ്ധതി ആരംഭിക്കുമെന്ന് ധനമന്ത്രി
കോവിഡിനെതിരായ പോരാട്ടം തുടരും, കോവിഡ് വാക്സിനായി 35000 കോടി രൂപ
ശുദ്ധജല പദ്ധതിക്ക് 2,87,000 കോടിയുടെ പാക്കേജ്
നഗരശുചിത്വ പദ്ധതിക്കായി 1,41,678 കോടി രൂപ.
കേരളത്തിനായി 1100 കിലോമീറ്റർ ദേശീയപാത വികസനത്തിന് 65000 കോടി രൂപ.
പുതിയ സാമ്പത്തിക ഇടനാഴികൾ, ബംഗാളിൽ റോഡ് വികസന പദ്ധതികൾക്ക് 25000 കോടി രൂപ
വാണിജ്യ വാഹനങ്ങൾക്ക് അനുമതി 15 വർഷത്തേക്ക്
സ്വകാര്യ വാഹനങ്ങൾക്ക് 20 വർഷം ഉപയോഗ അനുമതി
ഏഴ് മെഗാ ടെക്സ്റ്റൈൽ പാർക്കുകൾ സ്ഥാപിക്കും
വാഹന പൊളിക്കൽ നയം പ്രഖ്യാപിച്ച് കേന്ദ്ര ധനമന്ത്രി.
റോഡ് ഗതാഗത മന്ത്രാലയത്തിന് 1.18 ലക്ഷം കോടി
മൂലധന ചെലവിനായി 5.54 ലക്ഷം കോടി
തമിഴ്നാട് ദേശീയ പാത പദ്ധതികൾക്കായി ഒരു ലക്ഷം കോടി.
പൊതുഗതാഗതത്തിന് 18000 കോടി
കൊച്ചി മെട്രോ രണ്ടാംഘട്ടത്തിന് 1957 കോടി
1.10 ലക്ഷം കോടി റെയിൽവേയ്ക്ക്
ചെന്നൈ മെട്രോയുടെ രണ്ടാം ഘട്ടം (180 കിലോമീറ്റർ ദൂരം) 63246 കോടി.
ബെംഗളൂരു മെട്രോയുടെ 58.19 കിലോമീറ്റർ വികസനത്തിനായി 40,700 കോടി.
നാഗ്പൂർ മെട്രോയ്ക്ക് 5900 കോടി.
കൊച്ചി മെട്രോയുടെ 11.5 കിലോമീറ്റർ ദൂരം വരുന്ന രണ്ടാം ഘട്ടത്തിനായി 1967.05 കോടി രൂപ കേന്ദ്രവിഹിതം അനുവദിച്ചു.
1100 കിലോമീറ്റർ ദേശീയപാത പദ്ധതിക്കായി കേരളത്തിന് അനുവദിച്ചത് 65000 കോടി രൂപ .
പശ്ചിമബംഗാളിന് ദേശീയപാത വികസനത്തിന് 25000 കോടി രൂപ.
തമിഴ്‌നാടിന് 1.03 ലക്ഷം കോടി രൂപയും അനുവദിച്ചു
പൊതുഗതാഗതത്തിന് 18000 കോടി
കൊച്ചി മെട്രോ രണ്ടാംഘട്ടത്തിന് 1957 കോടി
1.10 ലക്ഷം കോടി റെയിൽവേയ്ക്ക്
ചെന്നൈ മെട്രോയുടെ രണ്ടാം ഘട്ടം (180 കിലോമീറ്റർ ദൂരം) 63246 കോടി
ബെംഗളൂരു മെട്രോയുടെ 58.19 കിലോമീറ്റർ വികസനത്തിനായി 40,700 കോടി
നാഗ്പൂർ മെട്രോയ്ക്ക് 5900 കോടി
കൊച്ചി മെട്രോയുടെ 11.5 കിലോമീറ്റർ ദൂരം വരുന്ന രണ്ടാം ഘട്ടത്തിനായി 1967.05 കോടി രൂപ കേന്ദ്രവിഹിതം അനുവദിച്ചു.
1100 കിലോമീറ്റർ ദേശീയപാത പദ്ധതിക്കായി കേരളത്തിന് അനുവദിച്ചത് 65000 കോടി രൂപ
പശ്ചിമബംഗാളിന് ദേശീയപാത വികസനത്തിന് 25000 കോടി രൂപ
തമിഴ്‌നാടിന് 1.03 ലക്ഷം കോടി രൂപയും അനുവദിച്ചു
കൊച്ചി മെട്രോ 11.5 കിലോമീറ്റർ കൂടി നീട്ടും
വായു മലിനീകരണം തടയാൻ 2217 കോടിയുടെ പാക്കേജ്
ധനകാര്യ സ്ഥാപനങ്ങളുടെ വികസനത്തിന് 20000 കോടി
റെയിൽവേ ദേശീയ റെയിൽ പദ്ധതി 2030 തയ്യാറാക്കിയിട്ടുണ്ട്- ധനമന്ത്രി
ഇൻഷുറൻസ് മേഖലയിലെ വിദേശനിക്ഷേപം വർധിപ്പിച്ചു, 74% വിദേശനിക്ഷേപത്തിന് അനുമതി
ഊർജ മേഖലയ്ക്ക് 3.05 ലക്ഷം കോടി രൂപ
സർക്കാർ ബാങ്കുകളുടെ പുനർമൂലധനത്തിനായി 20000 കോടി രൂപ
ഏഴ് തുറമുഖങ്ങളുടെ വികസനത്തിന് 2000 കോടിയുടെ പിപിപി മോഡൽ
എൽ.ഐ.സിയുടെ ഐ.പി.ഒ 2021-22 സാമ്പത്തിക വർഷത്തിൽ
100 ജില്ലകളിലെ വീടുകളിൽ പൈപ്പ് ലൈൻ പാചക വാതകവും വാഹനങ്ങൾക്ക് സിഎൻജിയും നൽകുന്ന നഗര വാതക വിതരണ ശൃംഖല
1.75 ലക്ഷം കോടി രൂപയുടെ ഓഹരികൾ 2021-22 സാമ്പത്തികവർഷത്തിൽ വിറ്റഴിക്കുക ലക്ഷ്യം
കൂടുതൽ പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരികൾ വിൽക്കും.
സൗരോർജ്ജ കോർപ്പറേഷന് 1,000 കോടി രൂപയും പുനരുപയോഗ ഊർജ്ജ വികസന ഏജൻസിക്ക് 1,500 കോടി രൂപയും
കർഷകരുടെ ക്ഷേമം ഉറപ്പുവരുത്താൻ സർക്കാർ പ്രതിജ്ഞാബദ്ധമെന്ന് ധനമന്ത്രി.
പ്രധാന പ്രഖ്യാപനങ്ങൾ കൂടുതലറിയാം
ആദായ നികുതി
* ആദായ നികുതിയിൽ സ്ലാബ് പരിഷ്‌കരണം ഇല്ലാതെ ഇളവുകൾ. നികുതി സമ്പ്രദായം സുതാര്യമാക്കുന്നു. മുതിർന്ന പൗരൻമാർക്ക് ആശ്വാസം . 75 വയസ് കഴിഞ്ഞവർക്ക് റിട്ടേൺ വേണ്ട. ടാക്‌സ് ഓഡിറ്റ് പരിധി 10 കോടി രൂപയായി ഉയർത്തി. താങ്ങാൻ ആകാവുന്ന വിലയിലെ വീടുകൾക്കും നികുതി ഇളവുകൾ. നികുതി റിട്ടേൺ സംബന്ധിച്ച പരാതികൾക്ക് പ്രത്യക പാനൽ. പ്രവാസികളുടെ ഇരട്ട നികുതി ഒഴിവാക്കും.
വിദ്യാഭ്യാസ മേഖല
* വിദ്യാഭ്യാസ മേഖലയിൽ കൂടുതൽ വിഹിതം. കൂടുതൽ സൈനിക സ്‌കൂളുകൾ. ദേശീയ വിദ്യാഭ്യാസനയത്തിൻറെ ഭാഗമായി കൂടുതൽ സ്‌കൂളുകൾ ശക്തിപ്പെടുത്തും. 15,000 സ്‌കൂളുകളുടെ നിലവാരമുയർത്തും. പുതിയ കേന്ദ്ര സർവകലാശാല. ഗവേഷണ, വികസന മേഖലയ്ക്ക് 50,000 കോടി രൂപ
കാർഷിക മേഖല, എംഎസ്എംഇ
*കർഷകർക്ക് സഹായം. വായ്പാ വിഹിതം ഉയർത്തി. കാർഷിക മേഖലയ്ക്ക് 75,060 കോടിയുടെ പദ്ധതി. ഗോതമ്പ്, നെൽകർഷകർക്കും കൂടുതൽ വിഹിതം . ഉത്പ ന്നങ്ങളുടെ താങ്ങുവിലയ്ക്കായി കൂടുതൽ തുക വക ഇരുത്തി. 16 ലക്ഷം കോടി രൂപയുടെ അധിക വായ്പ. കാർഷിക വികസന സെസ് നടപ്പാക്കും.
* എല്ലാ മേഖലകളിലും തൊഴിലാളികൾക്ക് മിനിമം വേതനം പ്രഖ്യാപിയ്ക്കും. മതിയായ സുരക്ഷകളോടെ എല്ലാ മേഖലകളിലും വനിതകൾക്ക് ജോലി ചെയ്യാം.
* ജനസംഖ്യാ കണക്കെടുപ്പ് ഡിജിറ്റലാകുന്നു. ഡിജിറ്റൽ സെൻസസിന് 3,570 കോടി രൂപ
* എംഎസ്എംഇ മേഖലയ്ക്ക് കൂടുതൽ വിഹിതം. 2022 സാമ്പത്തിക വർഷം 15,700 കോടി രൂപ വില ഇരുത്തി. കമ്പനി നിയമത്തിനു കീഴിലെ കമ്പനി നിർവചനങ്ങളിൽ മാറ്റം.ചെറുകിട സംരംഭങ്ങളുടെ നിർവചനത്തിൽ മാറ്റം. രണ്ടു കോടി രൂപ വരെ മുതൽ മുടക്കുള്ള കമ്പനികൾ ചെറു സംരംഭ പരിധിയിൽ.
ബാങ്കിങ് , വിദേശ നിക്ഷേപം, ഓഹരി വിൽപ്പന
* ബാങ്ക് ഇതര ധനകാര്യ മേഖലയെ ശക്തിപ്പെടുത്തും. . ബാങ്ക് പുനസംഘടനയ്ക്ക് 20,000 കോടി രൂപ. ഇൻഷുറൻസ് രംഗത്തെ വിദേശ നിക്ഷേപ പരിധി ഉയർത്തി. 74 ശതമാനം നിക്ഷേപമാകാം. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിയ്ക്കൽ വേഗത്തിലാക്കും. എൽഐസി ഐപിഒ 2022-ൽ ബിപിസിഎൽ, ഷിപ്പിങ് കോർപ്പറേഷൻ, കണ്ടെയ്‌നർ കോർപ്പറേഷൻ, എയർ ഇന്ത്യ തുടങ്ങിയവയുടെ ഓഹരിവിൽപന 2021-22 ൽ പൂർത്തിയാക്കും
*റെയിൽവേ വികസനത്തിന് 1.15 ലക്ഷം കോടി രൂപ. റെയിൽവേയ്ക്ക് 2030-ഓടെ ദേശീയ റെയിൽ പ്ലാൻ. എയർപോർട് വികസനത്തിന് അധിക തുക.
അടിസ്ഥാന സൗകര്യ വികസനം, മെട്രോ
*ഊർജ മേഖലയ്ക്ക് 3.5 ലക്ഷം കോടി രൂപ. ഉജ്വല യോജന പദ്ധതി കൂടുതൽ കുടുംബങ്ങൾക്ക് സഹായം. സിറ്റി ഗ്യാസ് പദ്ധതി കൂടുതൽ നഗരങ്ങളിൽ. ഗ്രാമീണ ഇൻഫ്രാ ഡെവലപ്മെന്റ് ഫണ്ടിലേക്കുള്ള വിഹിതം 30,000 കോടിയിൽ നിന്ന് 40,000 കോടി രൂപയായി ഉയർത്തി.
* വിവിധ മെട്രോ പദ്ധതികൾക്ക് അധിക വിഹിതം. കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിനും സഹായം. വക ഇരുത്തിയത് 1967 കോടി രൂപ. പൊതു സ്വകാര്യ പങ്കാളിത്തത്തിൽ തുറമുഖങ്ങൾക്കായി പ്രത്യേക പദ്ധതി
.
* അടിസ്ഥാന സൗകര്യ വികസനത്തിന് കൂടുതൽ തുക. കേരളത്തിലെ ദേശീയ പാതാ വികസനത്തിന് 65,000 കോടി രൂപ . 1,967 കോടി രൂപ. 600 കോടി രൂപയുടെ മുംബൈ-കന്യാകുമാരി ദേശീയ പാതതമിഴ്‌നാടിനും പശ്ചിമ ബംഗാളിനും അധിക തുക . റോഡ് വികസനത്തിന് കൂടുതൽ വാണിജ്യ ഇടനാഴികൾ. 1.97 ലക്ഷം കോടി രൂപ പിഎൽഐ സ്‌കീമിന്.
* മലിനീകരണം തടയാൻ പ്രത്യേക പദ്ധതികൾ.
* ജൽ ജീവൻ മിഷൻ പദ്ധതിയ്ക്ക് കീഴിൽ കൂടുതൽ വീടുകൾ. 2.87 ലക്ഷം കോടി രൂപ ജൽജീവൻ മിഷന് നീക്കി വയ്ക്കും. അഞ്ച് വർഷത്തേയ്ക്കാണ് പദ്ധതി
ആരോഗ്യമേഖല& കൊവിഡ് വാക്‌സിൻ
* ആരോഗ്യമേഖലയ്ക്ക് കൂടുതൽ തുക. 2.83 ലക്ഷം കോടി രൂപ വക ഇരുത്തി. 64,180 കോടി രൂപയുടെ പ്രത്യേക പാക്കേജ്. ആത്മനിർഭർ ഹെൽത്ത് യോജന പദ്ധതി ആറു വർഷത്തേയ്ക്ക്. ദേശീയ ആരോഗ്യ സ്ഥാപനങ്ങൾ ശക്തിപ്പെടുത്താൻ കൂടുതൽ പദ്ധതികൾ. പിഎം സ്വാസ്ഥ്യ യോജന പദ്ധതി.
*കൊവിഡ് വാക്‌സിൻ വികസിപ്പിച്ച രാജ്യത്തിന്റെ ശ്രമങ്ങളും ധനമന്ത്രി ചൂണ്ടിക്കാട്ടി. ശാസ്ത്രജ്ഞർക്കും അഭിനന്ദനം. കൊവിഡ് വാക്‌സിന് 35,000 കോടി രൂപ വക ഇരുത്തി.
* കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ ജിഡിപിയുടെ 13 ശതമാനംവരുന്ന സാമ്പത്തിക പാക്കേജുകൾ സർക്കാരും ആർബിഐയും ചേർന്ന് പ്രഖ്യാപിച്ചു. 27.1 ലക്ഷം കോടി രൂപയുടെ പാക്കേജുകളാണ് പ്രഖ്യാപിച്ചത്.
* പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജന, ആത്മ നിർഭർ തുടങ്ങിയ പദ്ധതി ഘട്ടത്തിൽ ഈ ഘട്ടത്തിൽ സഹായകരമായി. ലോക് ഡൗൺ കാലത്തെ സർക്കാർ നടപടികൾ നിർണായകമായി.
* ഏറ്റവും വലിയ പ്രതിസന്ധി ഘട്ടങ്ങളിൽ ഒന്നിലാണ് ബജറ്റ് അവതരണം എന്ന സൂചനയോടെയാണ് ധനമന്ത്രിയുടെ ആമുഖ പ്രസംഗം തുടങ്ങിയത്.
Union Budget 2021: Major Announcements