കോവിഡ് വാക്സിന്‍ രാജ്യത്ത് എന്ന് ലഭ്യമാകുമെന്ന് പറയാന്‍ സര്‍ക്കാരിന് ഇപ്പോള്‍ കഴിയില്ലെന്ന് പ്രധനമന്ത്രി നരേന്ദ്ര മോദി. വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായുള്ള കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ‘കോവിഡ് വാക്സിന്‍ എന്ന് ഇന്ത്യയില്‍ എത്തുമെന്ന് നമുക്ക് തീരുമാനിക്കാന്‍ കഴിയില്ല. അത് നിങ്ങളുടെയോ ഞങ്ങളുടെയോ കൈയിലുള്ള കാര്യമല്ല. എല്ലാം ശാസ്ത്രജ്ഞന്മാരുടെ കൈയിലാണ് ‘- പ്രാധാനമന്ത്രി പറഞ്ഞു.
ഇക്കാര്യത്തില്‍ ചിലര്‍ രാഷ്ട്രീയം കളിക്കുകയാണ്. അത്തരക്കാരെ തടയാന്‍ ആര്‍ക്കുമാവില്ല. വാക്സിന്‍ എത്തുമ്പോള്‍ ആദ്യം മുന്‍ഗണന നല്‍കുന്നത് കൊവിഡ് മുന്‍നിര പോരാളികള്‍ക്കാണെന്നും നരേന്ദ്ര മോദി കൂട്ടിച്ചേര്‍ത്തു.
ശാസ്ത്രീയമായ എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടുള്ള വാക്സിന്‍ ആയിരിക്കും ഇന്ത്യയുടെ പൗരന്മാര്‍ക്ക് ലഭ്യാക്കുക എന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. വേഗത പോലെ പ്രധാനമാണ് സുരക്ഷ എന്നും ഇതോടനുബന്ധിച്ച് മോദി കൂട്ടിച്ചേര്‍ത്തു. സംസ്ഥാനങ്ങളുമായുള്ള കൂട്ടായ പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും വാക്സിന്റെ വിതരണം നടക്കുക.ഇതിനായി ശീതീകരണ സംവിധാനങ്ങള്‍ ഉറപ്പാക്കാന്‍ എല്ലാ സംസ്ഥാനങ്ങളും ശ്രമിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
രോഗമുക്തി നിരക്ക് വര്‍ദ്ധിച്ചത് കാരണം വൈറസ് ദുര്‍ബലമായി തീര്‍ന്നുവെന്ന് ചിലര്‍ക്ക് തോന്നാം. എന്നാല്‍ ഇത് തീര്‍ത്തും അശ്രദ്ധാപൂര്‍വമായ ചിന്തയാണ്. ജനങ്ങളെ ബോധവാന്മാരാക്കി നിലനിറുത്താന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രിമാരോട് പ്രധാനമന്ത്രി ഉദ്ഘോഷിച്ചു.
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍, ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി അടക്കം എട്ട് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും, ലഫ്റ്റനന്റ് ഗവര്‍ണര്‍മാരും വിര്‍ച്വല്‍ മീറ്റിംഗില്‍ പങ്കെടുക്കുന്നുണ്ട്.
We cannot decide whether the Kovid vaccine will reach India