പുരുഷന്മാർ കുത്തകയാക്കി വെച്ചിരുന്ന പോസ്റ്റർ പ്രചാരണത്തിലും ചുമർ എഴുത്തിലും സജീവമാവമായി വനിതകളും

പുരുഷന്മാർ കുത്തകയാക്കി വെച്ചിരുന്ന പോസ്റ്റർ പ്രചാരണത്തിലും ചുമർ എഴുത്തിലും സജീവമാവുകയാണ് വനിതകളും.കോന്നിയുടെ സമഗ്രമേഖലയിലും വികസനമെത്തിച്ച അഡ്വ. കെ.യു ജനീഷ് കുമാറിന്റെ വിജയത്തിനായാണ് പ്രചാരണ പരിപാടികളുമായി വനിതകൾ രംഗത്തെത്തിയിരിക്കുന്നത്.

മഹിളാ അസോസിയേഷൻ പ്രവർത്തകരുടെയും തൊഴിലുറപ്പ് തൊഴിലാളികളുടെയും നേതൃത്വത്തിൽ കലഞ്ഞൂർ പഞ്ചായത്തിലെ കൂടലിലായിരുന്നു പോസ്റ്റർ പ്രചാരണം ആരംഭിച്ചത്. കൂടൽ നെല്ലിമുരുപ്പ് പത്തൊമ്പതാം വാർഡിലായിരുന്നു ഇന്നലെ പോസ്റ്റർ ഒട്ടിക്കുന്നതടക്കമുള്ള പരിപാടിയിൽ സ്ത്രീകളും പങ്കാളികളായത്.

മഹിളാ അസോസിയേഷൻ പ്രവർത്തകരായ മായ, സിന്ധു, ദീപ, ബീന, മഞ്ചു, ശാന്ത എന്നിവർ പ്രചാരണത്തിന് നേതൃത്വം നൽകി. കഴിഞ്ഞ ദിവസം കോന്നി ടൗണിലും ജനീഷ് കുമാറിന്റെ വിജയത്തിനായി യുവതികൾ പോസ്റ്റർ പ്രചാരണം നടത്തിയിരുന്നു. അരുവാപ്പുലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയിയുടെ നേതൃത്വത്തിലായിരുന്നു ടൗണിൽ പോസ്റ്റർ പ്രചാരണം നടന്നത്. ആവണിപ്പാറയിൽ വൈദ്യുതി എത്തിച്ച അരുവാപ്പുലത്തെ ഗ്രാമീണ റോഡുകളുടെ വികസനം യാഥാർത്ഥ്യമാക്കിയ ഞങ്ങളുടെ ജനീഷേട്ടനുവേണ്ടി ഞാനല്ലാതെ ആരാണ് പോസ്റ്റർ ഒട്ടിക്കാൻ ഇറങ്ങുക എന്നായിരുന്നു രേഷ്മ മറിയം ഫേസ്ബുക്കിൽ കുറിച്ചത്.

Women are also active in poster campaigns and wall writing

Leave a Reply

Your email address will not be published. Required fields are marked *